പാലോട്: പനങ്ങോട് പറിങ്ങമാംവിളയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പനങ്ങോട് നവാസ് മൻസിലിൽ നാസില (42) യെ ആണ് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിലെ പ്രതിയായ ഭർത്താവ് റഹീം (47) ഒളിവിലാണ്. ചാക്ക ഐടിഐയിലെ ക്ലാർക്ക് ആണ് റഹീം. നെടുമങ്ങാട് പത്താംകല്ല് സ്വദേശിയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പാലോട് പോലിസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്.
സിർക്കിൾ ഇൻസ്പെക്ടർ, പാലോട് 9497987023
സബ് ഇൻസ്പെക്ടർ പാലോട് 9497980127
