കഴക്കൂട്ടം ഉള്ളൂർക്കോണത്ത് ഗുണ്ടാസംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചുതകർത്തു.കഞ്ചാവ് വിൽപ്പന പോലിസിനെ അറിയിക്കുന്നു ഏന് പറഞ്ഞാണ് ആക്രമണം നടത്തിയത്.മൂന്നു വീടുകളും നാല് ഇരുചക്ര വാഹനങ്ങളും ഒരു കാറുമാണ് അക്രമിസംഘം തകർത്തത്.ഇന്നലെ രാത്രി രണ്ടുമണിക്കായിരുന്നു അക്രമം.ഉള്ളൂർക്കോണം സ്വദേശി ഹാഷിമാണ് അക്രമം നടത്തിയത്.അടിപിടി കേസുകളും കഞ്ചാവ് കേസുകളിലും പ്രതിയാണിയാൾ.കഞ്ചാവ് വിൽപ്പനയും സാമൂഹ്യ വിരുദ്ധ പ്രവർത്തനനവും പോലീസിനെ അറിയിക്കുന്നത് പ്രദേശവാസികളാണെന്ന് ആരോപിച്ചാണ് ഇയാൾ അക്രമം നടത്തിയത്.ഇന്നലെ രാത്രി ഒൻപതിന് വീടിനോട് ചേർന്ന് കട നടത്തുന്ന റംലാബീവിയുടെ കഴുത്തിൽ വാൾ വച്ചാണ് ഭീഷണിപ്പെടുത്തിയത്.ഇവരുടെ മക്കളെ കൊന്നു കളയുമെന്നായിരുന്നു ഭീഷണി.റംലാബീവിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു.തുടർന്ന് രാത്രി രണ്ടുമണിയോടെ മടങ്ങിയെത്തിയാണ് അക്രമം നടത്തിയത്.വിവരമറിഞ്ഞു പോലീസ് എത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു.
