കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ 11 ന് തുടങ്ങിയ കനത്തമഴയിൽ മണ്ണിടിച്ചിൽ കാരണം തകരാറിലായ നാഗർകോവിൽ-തിരുവനന്തപുരം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകുമെന്ന് തിരുവനന്തപുരം റെയിവേ ഡിവിഷൻ അറിയിച്ചു.കന്യാകുമാരിമുതൽ നാഗർകോവിൽ വരെയുള്ള ട്രാക്കിൻെറ കേടുപാടുകൾ വ്യാഴാഴ്ചയോടെ തീർത്തിരുന്നു.എന്നാൽ,നാഗർകോവിൽ-തിരുവനന്തപുരം ട്രാക്കിൽ ഇരണിയൽ തുടങ്ങി പാറശ്ശാല പലഭാഗത്തും കനത്ത മഴ കാരണം മണ്ണിടിഞ്ഞതാണ് ട്രെയിൻ ഗതാഗതം വൈകുന്നതിന് കാരണമാകുന്നത്.പാതയിരട്ടിപ്പിക്കലിൻെറ ഭാഗമായി ഈ ഭാഗങ്ങളിൽ നടന്നു വരുന്ന പണികൾ കാരണവും മണ്ണിടിഞ്ഞത് മാറ്റാൻ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
