കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവേശന ഉത്സവത്തിന്റെ ഭാഗമായി കൂന്തള്ളൂർ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കു മാസ്ക്കും സാനിറ്റൈസറും വിതരണം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിജു കിഴുവിലത്തിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എൻ വിശ്വനാഥൻ നായർ സാനിറ്റൈസറും മാസ്ക്കും അടങ്ങിയ ബോക്സ് പ്രഥമ അധ്യാപികയ്ക്ക് കൈമാറി. ജി എസ് ടി യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ എസ് സിദ്ദീഖ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹാഷിം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ് സജാദ് കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്തി കൃഷ്ണ പഞ്ചായത്ത് മെമ്പർമാരായ അനന്ത കൃഷ്ണൻ നായർ വത്സലകുമാരി ജയചന്ദ്രൻ നായർ സെലീന സജി തുടങ്ങിയവർ പങ്കെടുത്തു
