കല്ലമ്പലം : കല്ലമ്പലം പോലീസും കെ റ്റി സി റ്റി കോളേജും സംയുക്തമായി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് സ്വയം രക്ഷാ പരിശീലന ക്ലാസും കോളേജിന്റെ 2021 ബിരുദ ബാച്ചുകളുടെ ഉദ്ഘാടനവും ആറ്റിങ്ങൽ എം എൽ എ, ഒ. എസ്. അംബിക നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ.ഫെറോഷ്.എം. ബഷീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്,നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ,കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ,ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന,ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ശശീന്ദ്ര, ഡി വൈ എസ് പി മാരായ നിയാസ്, എം. കെ. സുൽഫിക്കർ, കല്ലമ്പലം എസ് എച്ച് ഒ ഐ. ഫിറോസ്, എസ്. ഐ മാരായ ശ്രീലാൽ ചന്ദ്രശേഖരൻ, ആർ. ജയൻ, കെ റ്റി സി റ്റി ട്രസ്റ്റ് ചെയർമാൻ ഈ. ഫസിലുദീൻ, സെക്രട്ടറി എ. എം. എ. റഹീം,ട്രഷറർ മുഹമ്മദ് ഷഫീക്, കെ റ്റി സി റ്റി ആശുപത്രി ചെയർമാൻ പി ജെ നഹാസ്, കൺവീനർ എം. എസ്. ഷെഫീർ,കോളേജ് ചെയർമാൻ ഐ. മൻസൂറുദീൻ, കൺവീനർ എ.. അഫ്സൽ,വൈസ് പ്രിൻസിപ്പൽ ഷിജിൻ സലാഹുദ്ധീൻ എന്നിവരും കോളേജിലെ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
ജനമൈത്രി ഡയറക്ടറേറ്റ് എ ഡി ജി പി ആർ.ശ്രീജിത്തിന്റെ ആശയ പ്രകാരമുള്ള ഒരു മദ്യപന്റെ ആത്മകഥ വേദിയിൽ അവതരിപ്പിച്ചു.
കോളേജ് ഇക്കണോമിക്സ് വിഭാഗം തലവനായിരുന്ന ഡോ. സഫറുള്ള ഖാന്റെ സ്മരണർദ്ധം കുടുബാംഗങ്ങൾ കോളേജിന് നൽകിയ പുസ്തക ശേഖരം എം എൽ എ കോളേജ് അധികാരികൾക്ക് കൈമാറി.
സ്ത്രീകളുടെ സ്വയം രക്ഷയ്ക്കുള്ള പരിശീലന ക്ലാസ്സുകളും നടന്നു. മുൻ വർഷങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ എംഎൽഎ സമ്മാനങ്ങൾ നൽകി ആദരിച്ചു.

