തിരുവനന്തപുരം അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരുവനന്തപുരം വെട്ടുകാട് സ്വദേശി ഷോൺ റോജർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അണ്ടർ 14, 16, 19 വിഭാഗങ്ങളിൽ കേരളത്തെ പ്രതിനിധികരിച്ചിട്ടുള്ള ഷോണിന് ലഭിച്ച ഈ നേട്ടം നാടിനാകെ അഭിമാനമാണെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. ഇതിനോടകം തന്നെ തന്റെ കരിയറിൽ രണ്ട് ഡബിൾ സെഞ്ചുറിയും അറുപതിലധികം സെഞ്ചുറികളും നേടിയ ഷോണിന് പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കട്ടെഎന്നും ഷോണിന്റെ മാതാപിതാക്കൾക്കും പരിശീലകർക്കും അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി മന്ത്രി വ്യക്തമാക്കി.
