പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ അനധികൃത കയ്യേറ്റങ്ങളും വഴിയോര കച്ചവടങ്ങളും ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു .ഇന്നലെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി,പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വനിതാ പോലീസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും ഒഴിപ്പിക്കൽ നടപടിക്കായി എത്തിയത്.കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് മുന്നിൽ വഴിയോര കച്ചവടത്തിനായി സ്ഥാപിച്ചിരുന്ന നിർമ്മിതികൾ കച്ചവടക്കാർ തന്നെ നീക്കംചെയ്തു.നക്രംച്ചിറയിൽ ഒഴിപ്പിക്കൽ നടപടിക്കെതിരെ ചിലർ തടസ്സ വാദവുമായി എത്തി.ഒടുവിൽ പഞ്ചായത്ത് പ്രസിഡൻറ് സനൽകുമാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
