ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത് കോണ്‍ഗ്രസിന്റെ ഉജ്ജ്വല പോരാട്ടത്തെ തുടര്‍ന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ആരോപണ വിധേയനായ സിഐയെ ആദ്യം തന്നെ സസ്പെന്‍ന്റ് ചെയ്യാനുള്ള വിവേകം സര്‍ക്കാര്‍ കാട്ടണമായിരുന്നു. വൈകിയെങ്കിലും സി ഐയെ സസ്പെന്‍ന്‍് ചെയ്ത നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. എവിടെ നീതി നിഷേധിക്കപ്പെടുന്നുവോ അവിടയൊക്കെ കോണ്‍ഗ്രസ് പോര്‍മുഖം തുറക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കോണ്‍ഗ്രസ് ഏതറ്റം വരെയും പോകുമെന്നും സുധാകരന് പറഞ്ഞു.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം ജലപീരങ്കിയും ഗ്രനേഡും ലാത്തിചാര്‍ജും നടത്തി തകര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ പോലീസ് ശ്രമിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ ആവേശോജ്വല പോരാട്ടത്തിന് ശേഷം ലഭിച്ച വിജയമാണ് സി ഐയുടെ സസ്പെന്ഷന്.
അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം.സമരത്തിന് നേതൃത്വം നല്കിയ ആലുവ എംഎല്‍എകൂടിയായ അന്‍വര്‍ സാദത്ത്, എംപിമാരായ ബെന്നി ബെഹനാന്, ഹൈബി ഈഡന്, റോജി എം ജോണ്‍ എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികളെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരെയും കെപിസിസി പ്രത്യേകം അഭിനന്ദിക്കുന്നു.
