പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനാവേളയില്‍ മരണപ്പെട്ട മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അസര്‍ വി.-യുടെ സഹോദരി വി.ദില്റൂബയ്ക്ക് വരുമാന പരിധിയില്‍ ഇളവ് നല്കി മോട്ടോര്‍ വാഹന വകുപ്പില്‍ എല്‍.ഡി.സിയായി ആശ്രിതനിയമനം നല്കാന് മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.
2020 മാര്‍ച്ച് 19 തീയതി ചെക്ക്പോസ്റ്റ് ഡ്യൂട്ടിയ്ക്കിടയില്‍ വാഹന പരിശോധനാവേളിലാണ് അസര്‍ മരണപ്പെട്ടത്. അവിവാഹിതനായ അസറിന്റെ സഹോദരി ആശ്രിത നിയമനത്തിന് അപേക്ഷിച്ചെങ്കിലും കുടുംബ വരുമാനം സര്‍ക്കാര്‍ നിശ്ചിത പരിധിയില്‍ നിന്നും ഉയര്‍ന്നതായിരുന്നു. സ്വന്തം ജീവന്‍പോലും വകവയ്ക്കാതെ അര്‍പ്പണ മനോഭാവത്തോടെ കൃത്യനിര്‍വ്വഹണം നടത്തിയത് പരിഗണിച്ചാണ് വരുമാന പരിധിയില്‍ ഇളവ് വരുത്തി മോട്ടോര്‍ വാഹന വകുപ്പില്‍ വി.ദില്റൂബയ്ക്ക് എല്‍.ഡി.സിയായി നിയമനം നല്കാന് തീരുമാനിച്ചത്.
