പാലോട് : നന്ദിയോട് പഞ്ചായത്തിലെ ആലമ്പാറയിൽ തൊഴിലുറപ്പിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് നേരെ കടന്നൽ കൂട്ടത്തിന്റെ ആക്രമണം.
നിരവധി പേർക്ക് കടന്നൽ കുത്തേറ്റു.ഇന്ന് ഉച്ചക്ക് രണ്ട് മുപ്പത്തോടെയാണ് സംഭവം.
തൊട്ടടുത്ത് നിന്നിരുന്ന മരത്തിൽ താവളമടിച്ചിരുന്ന കടന്നൽകൂട്ടമാണ് ആക്രമണം നടത്തിയത്.
ഇരുപത്തിയൊന്നോളം തൊഴിലാളികളാണ് ജോലിസ്ഥലത്ത് ഉണ്ടായിരുന്നത്.
സാരമായി പരിക്കേറ്റ സുജാത,ലീല.സി,ലീല.പി, ഗോമതിയമ്മ എന്നീ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വിശാലാക്ഷി, സുധ, സീന എന്നിവരെ പാലോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇതിൽ ഒരാളെ പ്രഥമ ശിശ്രൂഷ നൽകി വിട്ടയച്ചു. മറ്റ് രണ്ടുപേർ നിരീക്ഷണത്തിലാണ്.
