സിപിഐ എം കരവാരം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി രൂപീകരിക്കുന്ന രക്ത ദാനസേനാ രൂപീകരണ ക്യാമ്പിന്റെ ഉദ്ഘാടനം ഒ.എസ്സ്.അംബിക എം. എൽ.എ നിർവ്വഹിച്ചു. എസ്സ്. മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷനായി, അഡ്വ എസ് എം റഫീക്ക്, പി. കൊച്ചനിയൻ , സുഭദ്രാ സേതുനാഥ് എന്നിവർ സംസാരിച്ചു
വിവിധ ബ്രാഞ്ചു കമ്മിറ്റികളിൽ നിന്നും 18 നും 40നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളായ 200 ൽ പരം പേർ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു.
സേനാ അംഗങ്ങളായി രക്ത ഗ്രൂപ്പ് നിർണ്ണയിച്ച് സർട്ടിഫിക്കറ്റ് ലഭ്യമായവരുടെ പേര് വിവരം അടങ്ങിയ ഡയറക്ടറി സിപിഐ എം കരവാരം ലോക്കൽ സമ്മേളനത്തിൽ വച്ച് പ്രസിദ്ധീകരിക്കും.
