പെരുമാതുറ മാടൻവിള പാലത്തിന് സമീപം ബൈക്കപകടത്തിൽ യുവാവ് മരിച്ചു.പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ഷെഹിൻ (22) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 7.30ന് നജാത്തുൽ ഇസ്ലാം മസ്ജിദിന് സമീപത്തായിരുന്നു അപകടം.അമിത വേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ പോസ്റ്റിലിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റയാളെ നാട്ടുകാർ ചേർന്ന് ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കിനെ തുടർന്ന് പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മരണം.

