ചിറയിൻകീഴ് :: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്സ് അസോസിയേഷൻ (CVRA ) പ്രസിദ്ധീകരിച്ച 2022 വർഷത്തെ കലണ്ടറിന്റെ പ്രകാശനം ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് ഡി. സുനീഷ് ബാബു അസോസിയേഷൻ പ്രസിഡന്റ് എം. സുരേഷ്ബാബുവിന് നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി എസ്. ശശി, ഖജാൻജി എം. ഉമ്മർ, ജോയിന്റ് സെക്രട്ടറി എസ്. വിജയൻ എന്നിവർ സന്നിഹിതരായിരുന്നു.
