ചിറയിൻകീഴ് കാട്ടുമുറാക്കൽ സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നാൽപ്പത്തിനാലാമത് വാർഷിക ആഘോഷപരിപാടികൾ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വാർഷികത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച സൺറൈസ് സാംസ്ക്കാരിക പുരസ്ക്കാരം രാധാകൃഷ്ണൻ കുന്നുംപുറവും കലാ പുരസ്ക്കാരം സച്ചിൻ സാബുവും വി ശശിയിൽ നിന്നും ഏറ്റുവാങ്ങി. സംഘാടകസമിതി ചെയർമാൻ എ. അൻവർഷായുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺവീനർ ആഷിഖ് നിസാം സ്വാഗതം ആശംസിച്ചു.
കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ മനോന്മണി, ഗ്രാമപഞ്ചായത്ത് അംഗം ആർ. രജിത, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ. വിശ്വനാഥൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
വാർഷികത്തിന്റെ ഭാഗമായി സൺറൈസ് സാധുജന സംരക്ഷണ സമിതിയുടെ കീഴിൽ ചികിത്സാധനസഹായവും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിദ്യാഭ്യാസ സ്കോളർഷിപ്പും വിതരണം ചെയ്തു. വൈകുന്നേരം 7മണി മുതൽ തെക്കൻ കേരളത്തിലെ പ്രമുഖ വടംവലി ടീമുകൾ പങ്കെടുത്ത അഖില കേരളവടം വലി മത്സരത്തിൽ
വെള്ളറട എം സി ഡിഫൻഡേഴ്സ് ഒന്നാം സ്ഥനവും കല്ലമ്പലം ലയൺസ് ക്ലബ്ബ് രണ്ടാം സ്ഥാനവും വെമ്പായം ഹെർക്കുലീസ് (മൂന്ന് ) അടൂർ ലൊഗൻസ് (നാല് )ലക്കി ഡെവിൾസ് കിളിമാനൂർ (അഞ്ച് ) വെള്ളറട എം ടി എം (ആറ് )
വൈ എസ് പി കിളിമാനൂർ (എഴ്) തെന്മല എസ് എസ് കെ (എട്ട് സ്ഥാനങ്ങളും
കരസ്ഥമാക്കി സമ്മാനങ്ങൾ നേടിയതായി
സെക്രട്ടറി
അമൽ സക്കീർ പ്രസിഡന്റ്
ഫയാസ് മുഹമ്മദ് എന്നിവർ അറിയിച്ചു.
