നെടുമങ്ങാട് താലൂക്കുമായി ബന്ധപ്പെട്ട് പരിഹാരമാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. നവ് ജ്യോത് ഖോസയുടെ നേതൃത്വത്തിൽ നടന്ന ഫയൽ അദാലത്തിൽ 208 അപേക്ഷകളിൽ തീരുമാനമായി. 152 റീസർവ്വെ പരാതികളും 30 അനന്തരാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷകളും 26 കാൻസർ പെൻഷൻ സംബന്ധിച്ച അപേക്ഷകളും ഇതിലുൾപ്പെടുന്നു.
ഇന്നലെ (ഡിസംബർ 21 )ഉച്ചയ്ക്ക് രണ്ട് മണി മുതൽ 4.30 വരെ നടന്ന അദാലത്തിൽ നെടുമങ്ങാട് റവന്യൂ ഡിവിഷണൽ ഓഫിസറും പങ്കെടുത്തു.
