കഠിനംകുളം മര്യനാട് നിന്നും മൽസ്യബന്ധനത്തിനുപോയ മൽസ്യബന്ധന തൊഴിലാളി മടങ്ങിവന്നില്ലെന്നു ബന്ധുക്കളുടെ പരാതി.
മര്യനാട് സ്വദേശി ലോറൻസു (50) ആണ് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരാത്തതായി കാണിച്ചു ബന്ധുക്കൾ പരാതിപ്പെടുന്നത് കഴിഞ്ഞ ദിവസം ഉച്ചയോടെ മര്യനാടു നിന്നുള്ള സംഘത്തോടൊപ്പമാണ് ലോറൻസ് മൽസ്യബന്ധനത്തിന് പോയത്.
ഒരു കൂട്ടം വള്ളങ്ങൾ ഒരുമിച്ചാണ് പോയത്.
ജെറി എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലാണ് ലോറൻസ് കടലിൽ പോയത്.
ഈ വള്ളത്തിൽ മീനൊന്നും ലഭിക്കാത്തതിനാൽ മറ്റു തൊഴിലാളികൾ കൂടെയുള്ള വള്ളങ്ങളിൽ കയറിയിരുന്നു
ലോറൻസിനെ വള്ളവുമായി കരയ്ക്കു പോകാൻ പറഞ്ഞതനുസരിച്ച് ഇയാൾ കരയ്ക്ക് യാത്രയായതായി മറ്റു മൽസ്യ തൊഴിലാളികൾ പറയുന്നു.എന്നാൽ ഇന്നുച്ചവരെയും വള്ളവും ലോറസിനെയും കാണാതായതോടെയാണ് ബന്ധുക്കൾ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിൽ പരാതി നൽകിയത്
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് അന്വേഷണമാരംഭിച്ചു.
കടലിൽ 12 നോട്ടിക്കൽ മൈൽ മാത്രമേ കോസ്റ്റൽ പോലീസിന് അന്വേഷിക്കാൻ കഴിയു.
ഈ സംഘംമത്സ്യബന്ധനത്തിന് പോയത് 18 നോട്ടിക്കൽ മൈൽ അകലെയാണ്.
അതിനാൽ വിഴിഞ്ഞത്ത് നിന്നും കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിട്ടുണ്ട് .
