ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും കുടുംബവും അടക്കം നാല് ഉന്നത സൈനികർ ഉദ്യോഗസ്ഥർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നതാണ് എഎൻഐ റിപ്പോർട്ട് ചെയ്തത്.ഊട്ടിക്കടുത്ത് കുനൂരിൽ ആണ് അപകടം ഉണ്ടായത്ബിപിൻ റാവുത്തിനൊപ്പം ജീവനക്കാരും ഉണ്ടായിരുന്നു.ആറ് ഉദ്യോഗസ്ഥർ അടക്കം 14 പേർക്ക് പരിക്കേറ്റു.
4 മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷപ്പെട്ട വർക്ക് ഗുരുതരപരിക്കെന്നു ആദ്യ റിപ്പോർട്ട്.പോലീസ് മൂന്നു പേരെ രക്ഷപ്പെടുത്തി.കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു
വ്യോമസേനയുടെ എം.ഐ 17 വി എസ് ഹെലികോപ്റ്റർ ആണ് തകർന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.മിഴ്നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്.
