സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ (higher education sector) ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്കു സർക്കാർ ഉടൻ തുടക്കംകുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ പരിഷ്കാരങ്ങൾക്കു സർക്കാർ തുടക്കമിടുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
