നെടുമങ്ങാട് നഗരസഭ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിപ്പൂർ ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാർഥികളുടെ സൗകര്യത്തിനായി 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഡിറ്റോറിയത്തിന് ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നര മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. സ്ഥലം എംഎൽഎ കൂടിയായ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ അടൂർ പ്രകാശ് എംപി മുഖ്യാതിഥിയായി പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി നടക്കുന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീജ സിഎസ്, മുൻസിപ്പൽ എൻജിനീയർ പി ആർ മനോജ് കുമാർ, നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്തകുമാരി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ഹരികേശൻ നായർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് അജിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് സിന്ധു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി സതീശൻ, അഡ്വ ആർ ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, കരിപ്പൂർ ഷിബു, ഹരിപ്രസാദ്, കരിപ്പൂർ വിജയകുമാർ, കരിപ്പൂർ ഷാനവാസ്, സംഗീത രാജേഷ്, എൻ ആർ ബൈജു, കെ ഗീതാകുമാരി, സുമയ്യ മനോജ്, ടി ലളിത, ടി ബിന്ദു, വിദ്യ വിജയൻ, സിന്ധു ജെ, ജെ ഷെറി, ഗ്ലീറ്റസ് ഇടമല,പ്രസാദ് ഡി, ഷീജാ ബീഗം എസ്, ശ്രീലത എസ്, വി എസ് പുഷ്പരാജ്, ബിന്ദു ജി എന്നിവർ പങ്കെടുക്കുമെന്ന് സ്കൂൾ സംഘാടകർ അറിയിച്ചു.
