തിരുവനന്തപുരം :- കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടത്ത് സർവീസ് റോഡുകൾ നിർമ്മിക്കാനായി മാറ്റിയ വൈദ്യുതി പോസ്റ്റുകൾ പുന: സ്ഥാപിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കെ എസ് ഇ ബി ഡിവിഷണൽ എഞ്ചിനീയർ ഇക്കാര്യം മാറ്റിയ പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള പ്രകാശം മാത്രമാണ് സർവീസ് റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ ഏക ആശ്രയം. കച്ചവട സ്ഥാപനങ്ങൾ അടച്ചാൽ റോഡ് ഇരുട്ടിലാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറയുന്നു. രണ്ട് മാസങ്ങൾക്കുള്ളിൽ നിരവധി ബൈക്ക് യാത്രികരെ അജ്ഞാത വാഹനം ഇടിച്ചി്ട്ടു. 3 പേർ അപകടത്തിൽ മരിച്ചു. വൈദ്യുതി വിളക്കുകളില്ലാത്തത് ഗുണ്ടാസംഘങ്ങളുടെ വിഹാരത്തിനും കാരണമാകുന്നതായി പരാതിയുണ്ട്.
