ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ നടീൽവസ്തുക്കളുടെ വിതരണോൽഘാടനം ചിറയിൻകീഴ് എംഎൽഎ വി. ശശി നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈലജാ ബീഗം, ബ്ലോക്ക് പ്രസിഡണ്ട്, ജയശ്രീ ചിറയിൻകിഴ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സരിത, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ, കൃഷി ഓഫീസർ ഷാജിദ്, അസിസ്റ്റന്റ് ഓഫീസർ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
