മംഗലപുരം ഗ്രാമ പഞ്ചായത്തിലെ കുടവൂർ വാർഡിൽ ഐക്കുട്ടിക്കോണം എന്ന സ്ഥലത്ത് ഇന്ന് (09-12-2021- വ്യാഴം ) രാവിലെ 08 മണിയോടെ വഴി തെറ്റിയെത്തിയ ഒരാളാണിത്. ഏതോ ആശുപത്രിയിൽ നിന്ന് ഇറങ്ങി വന്നതാകാമെന്ന് അനുമാനിക്കുന്നു. ട്യൂബ് ഇട്ടിരുന്നതിന്റെ ക്ലിപ്പുകളും മറ്റും ദേഹത്തുണ്ട്. ഇപ്പോൾ ഇട്ടിരിക്കുന്നത് ഇവിടെയെത്തിയ ശേഷം നൽകിയ വേഷമാണ്. നാമമാത്രമായ തുണി മാത്രമേ ദേഹത്തുണ്ടായിരുന്നുള്ളൂ. നല്ല ഓർമ്മശക്തിയില്ല. മൂന്ന് ദിവസമായി അലയുന്നുവെന്നാണ് പറയുന്നത്. പ്രകാശൻ എന്നാണ് പേരെന്നും, കൊല്ലം അഞ്ചാലുംമൂട് , കാഞ്ഞിരംകുഴിയാണ് സ്വദേശമെന്നും പറയുന്നു. വീട്ടു പേര് ഓർമ്മയില്ല. ഭാര്യ മരിച്ചു. ഒരു മകളുണ്ടെന്നും പറയുന്നുണ്ട്. നെറ്റിയിൽ ഒരു വലിയ മുറിവ് തുന്നിക്കെട്ടിയ പാടുണ്ട്. ഇദ്ദേഹത്തെ അറിയാവുന്ന വർ കുടവൂർ വാർഡ് മെമ്പറുടെ ഫോൺ നമ്പരിൽ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു. നമ്പർ : 9961986262.
ഈ മെസ്സേജ് പരമാവധി ഷെയർ ചെയ്ത് സഹായിക്കുക.
മംഗലപുരം പോലീസ്സ്റ്റേഷനിലും, റൂറൽ എസ്.പി. ആഫീസിലും വിവരം അറിയിക്കുന്നതാണ്.
