കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീർ മന്ത്രി സജി ചെറിയാനിൽ നിന്ന് ഏറ്റുവാങ്ങി . 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫഷണൽ നാടക രംഗത്ത് അരനൂറ്റാണ്ട് കാലം പ്രവർത്തിച്ച വക്കം ഷക്കീർ സംഗീത നാടക അക്കാദമി അവാർഡ് , സംസ്ഥാന അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
