ബാലസംഘം കിഴുവിലം ശാസ്ത്രോത്സവം നടന്നു.കവി രാധാകൃഷ്ണൻ കുന്നുംപുറം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.എൽ.പി, യു.പി,എച്ച്എസ്, എച്ച് എസ് .എസ്, വിഭാഗം കുട്ടികൾക്ക് ചിത്രരചനാ മത്സരവും, യു പി, എച്ച് എസ്, എച്ച് എസ് എസ്,തുടങ്ങിയ വിഭാഗം കുട്ടികൾക്ക് ശാസ്ത്ര ക്വിസ് മത്സരം എന്നിവ നടന്നു.
മുടപുരം ഗവൺമെൻറ് യു.പി.എസ്സിൽ നടന്ന ചടങ്ങിൽ ബാലസംഘം മേഖലാ പ്രസിഡന്റ് അജിൻ അധ്യക്ഷനായി. വിജയികൾക്ക് സിനിമ, സീരിയൽ നടൻ
എ. കെ. ഫൈസൽ സമ്മാന വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് ഭാഗ്യ, ഏരിയ പ്രസിഡന്റ് അനഘ, മേഖലാ സെക്രട്ടറി ആർദ്ര, കോ-ഓഡിനേറ്റർ അരുൺ തുടങ്ങിയവർ സംസാരിച്ചു.
