സർക്കാർ നിർദ്ദേശ പ്രകാരം സമയം പുന ക്രമീകരിച്ചു
തിരുവനന്തപുരം ; പുതുവത്സരദിനത്തിൽ കെഎസ്ആർടിസി യാത്രക്കാർക്ക് വേണ്ടി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന ന്യൂ ഇയർ ആഘോഷരാവിന്റെ സമയം പുനക്രമീകരിച്ചു. സർക്കാർ ഉത്തരവ് പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഡിസംബർ 31നും ജനുവവരി 1 നും ഉള്ള പരിപാടി വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയായി പുനക്രമീകരിച്ചു. .
കെഎസ്ആർടിസി ഡിസംബർ 31ന് ആരംഭിച്ച പരിപാടിക്ക് മികച്ച സ്വീകര്യത ലഭിച്ചതിനെ തുടർന്ന് യാത്രാക്കാരുടെ ആവശ്യം പരിഗണിച്ചാണ് ജനുവരി 1 നും പരിപാടി നടത്തുന്നത്. ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനുമായി ചേർന്ന് കെഎസ്ആർടിസി പ്രത്യേക പരിപാടി സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 5 മുതൽ 11വയസ് വരെയുളളവർക്ക് 1999 രൂപ നിരക്കും, അതിന് മുകളിൽ പ്രായമുള്ളവർക്ക് 3499 രൂപ നിരക്കുമാണ് നിശ്ചയിച്ചിക്കുന്നത്.
ജനുവരി 1 ന് വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രത്യേക പുതുവത്സര ആഘോഷം നടത്തുക. എറണാകുളം വാർഫ് , വെല്ലിംഗ്ടൺ ഐലന്റിൽ നിന്നും വൈകിട്ട് 3 മണി മുതൽ പ്രവേശനം ആരംഭിക്കും.
ഡിസംബർ 31 ന്റെ ആഘോഷരാവ് സർക്കാർ ഉത്തരവ് പ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഡിസംബർ 31ന് വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയായി പുനക്രമീകരിച്ചിട്ടുണ്ട്. എറണാകുളം വാർഫ് , വെല്ലിംഗ്ടൺ ഐലന്റിൽ നിന്നും വൈകിട്ട് 3 മണി മുതൽ പ്രവേശനം ആരംഭിക്കും. പ്രസ്തുത പരിപാടിയിലേക്കുള്ള ഏതാനും ടിക്കറ്റുകൾ കൂടി ലഭ്യമാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിന്ന് എ.സി ബസിൽ കൊണ്ടുപോയി തിരികെയെത്തിക്കുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും
തിരുവനന്തപുരം – 97473 14149
പാലക്കാട് – 8714062425
9447152425
മലപ്പുറം/കോഴിക്കോട്
9995726885
9995090216
85890 38725
