എറണാകുളം സ്വദേശിയായ അജേഷ് (36) ആണ് മരിച്ചത്.
ഇന്നു രാവിലെ 6.30 ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം
തുമ്പ VSSC യിലെ സുരക്ഷാ ജീവനക്കാരനായ എറണാകുളം സ്വദേശി അജേഷ് മാതാപിതാക്കളെ യാത്രയാക്കാൻ എത്തിയതായിരുന്നു.
ലഗേജുകൾ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്തിങ്ങുമ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീഴുകയായിരുന്നു.
ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
