വെള്ളല്ലൂർ ഊന്ന്നൻകല്ല് വിശ്വംഭരനഗർ സ്വദേശി അഫ്സലും കൂട്ടുകാരും വീട്ടിൽ ക്രിസ്തുമസ് ആഘോഷം നടത്തവെ അതുവഴി ബൈകിൽ വന്ന നിധീഷ് വിഷ്ണു എന്നിവരെ തടഞ്ഞു നിർത്തി ആക്രമിക്കുകയും ചെയ്തു. ഒരു വർഷം മുമ്പ് അഫ്സലിന്റെ സുഹൃത്ത് സൂരജിനെ അക്രമിച്ചതിനെ തുടർന്നുള്ള മുൻ വൈര്രാഗ്യത്താൽ ആണ് നിധീഷിനെയും വിഷ്ണുവിനെ യും അക്രമിച്ചത്.മർദ്ദനമേറ്റ ഇവർ സംഘം ചേർന്ന് അഫ്സലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി അഫ്സലിനെയും മാതാവിനെയും കൂട്ടുകാരെയും മാരകമായി ആക്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്നണ് കൂടുതൽ പേർ സംഘടിച്ചെത്തി ആക്രമണം നടത്തിയത്.ഈ കേസുമായി ബന്ധപ്പെട്ടാണ് ഇരു വിഭാഗത്തിൽ നിന്നുള്ള 12 പേരെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളല്ലൂർ ഊന്നൻകല്ല് അഫ്സൽ മൻസിലിൽ അച്ചു എന്ന് വിളിക്കുന്ന അഫ്സൽ (19) പുതിയകാവ് നെല്ലിക്കാട്ടിൽ വീട്ടിൽ സൂരജ് (22 )പുതിയകാവ് ഇടുപടിക്കൽ വീട്ടിൽ നജീബ് (22 )വെള്ളല്ലൂർ മാടപ്പാട് മലവിള അഭി മന്ദിരത്തിൽ അഭിരാം (19) വെള്ളല്ലൂർ രാലൂർ കാവ് വിളയിൽ വീട്ടിൽ കുക്കുടു എന്ന ശ്യാം (26 ) ഊന്നൻകല്ല് അത്തം നിവാസിൽ ലല്ലു എന്ന ആകാശ് (28)ഊന്നൻകല്ല് ആര്യഭവനിൽ വാവഎന്ന് വിളിക്കുന്ന അരുൺ(26) ഊന്നൻകല്ല് സുനിതാ ഭവനിൽ വിഷ്ണു (30) മുളയ്കലത്ത്കാവ് പ്രസന്ന ഭവനിൽ സജീഷ് (26) ഊന്നൻകല്ല് എൻഎസ് മന്ദിരത്തിൽ സൂരജ് (41 ) ഊന്നൻകല്ല് തെക്കതിൽ വീട്ടിൽ ലാലു (41) ഊന്നൻകല്ല് അത്തം വീട്ടിൽ അഭിമന്യു (25) എന്നിവരെയാണ് നഗരൂർ പോലീസ് പിടികൂടിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നഗരൂർ പോലീസ് ഇരുകൂട്ടരുടെയും പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു
