ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റ മൗലവി(86) അന്തരിച്ചു ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനും തിരുവനന്തപുരം വലിയ ഖാസിയുമായിരുന്നു അദ്ദേഹം. പെരുമ്പാവൂർ ചേലക്കുളത്തെ വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. കബറടക്കം നാളെ രാവിലെ 11 മണിക്ക് ചേലക്കുളം ജുമാമസ്ജിദിൽ നടക്കും . ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ മദ്രസകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
