

രാജ്യത്തെ സംരക്ഷിക്കൂ തൊഴിലാളികളെ രക്ഷിക്കൂ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 23, 24 തീയതികളിൽ നടത്തുന്നദ്വിദിന പണിമുടക്കികിൽ മുഴുവൻഅംഗൻവാടി ജീവനക്കാരും പങ്കെടുക്കണമെന്ന് അംഗൻവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് യൂണിയൻ (സിഐറ്റിയു ) കിഴുവിലം കൺവെൻഷൻ ആവശ്യപ്പെട്ടു.കൺവെൻഷൻ ജി.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. റ്റി.സുവർണ്ണ അദ്ധ്യക്ഷത വഹിച്ചു.അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്.ചന്ദ്രൻ ,ആർ.അനിത, സിന്ധു പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
അജിതകുമാരി (പ്രസിഡൻ്റ്) ഷെർളി, സുജന (വൈസ് പ്രസിഡൻറ്) റ്റി.സുവർണ്ണ (സെക്രട്ടറി) ഉഷാകുമാരി, ശാലിനി (ജോ. സെക്രട്ടറി) ശശികല (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 18 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
