ബൈക്കിൽ മദ്യവില്പന നടത്തിയ യുവാവ് എക്സൈസ് പിടിയിലായി.നെയ്യാറ്റിൻകര എക്സൈസ് റേഞ്ചിലെ പ്രിവൻ്റീവ് ഓഫീസർ ഷാജുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബൈക്കിൽ വച്ച് മദ്യവില്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടിയത്. നെയ്യാറ്റിൻകര പെരുങ്കടവിള ആങ്കോട് പെരുമ്പാലൂർ തോട്ടത്തു വീട്ടിൽ ശ്രീധരൻ്റെ മകൻ ഷാജി (40) യാണ് അറസ്റ്റിലായത്
പ്രിവൻ്റീവ് ഓഫീസർ ഷാജു സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ഹർഷകുമാർ,ലിൻ്റോ ഡ്രൈവർ സുരേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും 6 ലിറ്റർ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 500 രൂപയും പ്രതിയിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങുന്ന മദ്യം അവധി ദിവസങ്ങളിൽ ഇരട്ടി വിലയ്ക്കാണ് ആവശ്യക്കാർക്ക് ബൈക്കിൽ എത്തിച്ച് നൽകിയിരുന്നത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.