കെ പി സി സി സെക്രട്ടറി എം എ ലത്തീഫി നെതിരെ എടുത്ത തെറ്റായ അച്ചടക്ക നടപടിയും, അത് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഡമ്മിമാരെ ചുമതലപ്പെടുത്തി പ്രതിഷേധങ്ങളിൽ നിന്നും തലയൂരിയ കെ പി സി സി പ്രസിഡൻ്റിൻ്റെ നടപടികൾ പൊതുജനസമക്ഷം ചർച്ച ചെയ്യപ്പെടുന്ന ജനകീയ കൂട്ടായ്മകൾക്ക് ചിറയിൻകീഴ് നിയോജക മണ്ഡലം കോൺഗ്രസ് രൂപം നൽകി മുന്നോട്ട് പോകുന്നു.കെ പി സി സി യുടെ തെറ്റായ അച്ചടക്ക നടപടിക്കെതിരായി ജനുവരി 8 അം തീയതി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് മംഗലപുരം ജംഗ്ഷനിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
