സൗത്ത് ഇന്ത്യന്‍ താരം തൃഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. എല്ലാ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരിന്നിട്ടും കൊവിഡ് തന്നെയും പിടികൂടിയെന്നും വാക്സിനേഷന് എടുത്തതിനാലാണ് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും തൃഷ കുറിച്ചു.
‘എല്ലാ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരിന്നിട്ടും പുതുവര്‍ഷത്തിന് കുറച്ചു മുന്‍പ് കൊവിഡ് എന്നെയും പിടികൂടി. എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഒപ്പം എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ദിവസങ്ങളായിരുന്നു കടന്നു പോയത്. കഴിഞ്ഞ ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സുഖം പ്രാപിച്ചു വരുന്നു. വാക്സിനേഷന്
നന്ദി. എല്ലാവരും വാക്സിന് എടുക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എത്രയും വേഗം എന്റെ ടെസ്റ്റ് നെഗറ്റീവ് ആയി തിരികെ വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച സുഹൃത്തുക്കള്‍ക്കും, കുടുംബത്തിനും നന്ദി അറിയിക്കുന്നു.’ തൃഷ കുറിച്ചു.
