സി.പി’ ഐ എം കടയക്കാവൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കെ.ആർ മണി പാലിയേറ്റീവ് കെയർ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ നമ്പർ 98/4/2021 പ്രവർത്തനം വീണ്ടും സജീവമാകുന്നു.-സി.പി.ഐ എം ൻ്റെ കടയ്ക്കാവൂർ ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറിയും, ദീർഘകാലം സർവ്വീസ് സഘടനാ രംഗത്തും നേതൃത്വനിരയിലുണ്ടായിരുന്ന ജനകീയ നേതാവായിരുന്നു കെ.ആർ മണിയുടെ സ്മരണാർത്ഥം പാലിയേറ്റീവ് പരിചരണവും, നിർദ്ധനരായ രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമെത്തിക്കുന്നതിനുമാണ്, ട്രസ്റ്റ് രൂപികരിച്ച് പ്രവർത്തനം തുടങ്ങിയത്, തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തിലുള്ള ഇ കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റ് മായി ചേർന്നാണ് കെ.ആർ മണി ട്രസ്റ്റ് പ്രവർത്തിക്കുന്നത്- ഇതിനകം കടയ്ക്കാവൂർ പഞ്ചായത്തിൽ 90 കിടപ്പ് രോഗികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് ശക്തമായ സന്ദർഭത്തിൽ പ്രവർത്തനം ക്രമികരിക്കെണ്ടി വന്നിരുന്നു. സി.പിഐ എം കടയ്ക്കാവൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി അഫ്സൽ മുഹമ്മദ് ചെയർമാനും, നിസാർ കൺവീനറുമായി പ്രവർത്തിച്ചുവരുകയാണ്,ട്രസ്റ്റ്.മുൻ ആറ്റി)ങ്ങൽ എം,എൽ യും സി.,,പി ഐ എം ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ ബി.സത്യൻ കെ.ആർ മണിയുടെ സഹധർമ്മിണി ശ്രീമതി റ്റീച്ചറിൽ നിന്നും മണനാക്കിലെ കുടുംബവീട്ടിൽ വച്ച് -50000 രൂപാ യുടെ ഫണ്ട് ഏറ്റുവാങ്ങി മകൻ നിജു, മറ്റ് കുടുംബ അംഗങ്ങളും സന്നിഹിതരായി. സി.പി.ഐ എം ലോക്കൽ സെക്രട്ടറി അഫ്സൽ മുഹമ്മദ്, ബ്രാഞ്ച് സെക്രട്ടറി നൗഷാദ്, നിസാർ, മണി കണ്ടൻ എന്നിവർ ഒപ്പമുണ്ടായിരുന്നു,
