തിരുവനന്തപുരം∙ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തന നിയന്ത്രണം ആലോചനയിൽ. ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പെടെ പങ്കെടുക്കുന്ന കോവിഡ് അവലോകന യോഗത്തിലേക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയെയും വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം 11ന് ചേരും. യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതു ചർച്ച ചെയ്യുമെന്നാണു റിപ്പോർട്ട്.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകൾ ഉൾപ്പെടെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് അടച്ചിട്ട മുറികളിൽ പരമാവധി 75 പേർ, തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർ എന്നിങ്ങനെ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
