January 15, 2026

കോവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ അപേക്ഷിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റ്റി. കെ വിനീത് അറിയിച്ചു.

അപേക്ഷ സമർപ്പിക്കാൻ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി (ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്-ഡിഡിഡി) കാത്തിരിക്കേണ്ടതില്ല. ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പര്‍ നല്‍കി അപേക്ഷിക്കാം. വില്ലേജ് ഓഫീസറെ സമീപിച്ചാൽ നമ്പർ ലഭിക്കും. ബന്ധം തെളിയിക്കാനായി റേഷന്‍ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും നൽകിയാൽ മതി. വില്ലേജ് ഓഫിസുകൾ , അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *