ചിറയിൻകീഴ് : കോവിഡ് കാലത്ത് മികച്ച സേവനം ചെയ്ത് വരുന്ന അഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പെരുംക്കുഴി മേഖല കമ്മിറ്റി ആദരിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻ്റ് വി. വിനീത് ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ പെരുംക്കുഴി മേഖല സമ്മേളനത്തിന് ഭാഗമായാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. ജനുവരി 14 മുതൽ 26 വരെയാണ് മേഖല സമ്മേളനം. സമ്മേളനത്തിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, ടൂർണമെൻ്റ്, എന്നിവ സംഘടിപ്പിക്കുമെന്ന് മേഖല സെക്രട്ടറി ആസിഫ് ഇഖ്ബാൽ പറഞ്ഞു.
ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ഷിഹാബ് അധ്യക്ഷത വഹിച്ചു. സി.പി.എം മംഗലപുരം ഏരിയ കമ്മിറ്റി അംഗം എം.റാഫി, മെഡിക്കൽ ഓഫിസർ പി. എസ് പദ്മപ്രസാദ്, എസ്.വിധീഷ്, ടി.കെ. റെജി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ആസിഫ് ഇഖ്ബാൽ സ്വാഗതവും വിജീഷ് നന്ദിയും പറഞ്ഞു.
