തിരുവനന്തപുരം: ലോക്ബന്ധുരാജ് നാരായൺജി ഫൗണ്ടേഷൻ മുൻ കേന്ദ്ര മന്ത്രി ജോർജ് ഫെർണാണ്ടസിൻ്റെ മൂന്നാം ചരമദിനാചരണവും അനുസ്മരണ ചടങ്ങും മാധ്യമ പുരസ്ക്കാര ദാനവും സംഘടിപ്പിച്ചു. പ്രഥമ ജോർജ് ഫെർണാണ്ടസ് സ്മാരക മാധ്യമ പുരസ്ക്കാരം ‘ മെട്രോ വാർത്ത ലേഖകൻ പുലിപ്പാറ യൂസഫിന് കേരള ഓട്ടോമൊബൈൽസ് ചെയർമാൻ കരമന ഹരി സമ്മാനിച്ചു.
എൽബിആർഎൻ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ശ്രീജിത് ശ്രീവിലാസ്, ഫൗണ്ടേഷൻ ചീഫ് കോഡിനേറ്റർ പൂവച്ചൽ സുധീർ, സെയ്ദ് പേഴുമ്മൂട്, ഷൈല എസ്.എൻ പുരം, പ്രദീപ് സംഗമിത്ര, ദുനുംസ്, മായ വി.എസ് നായർ, സജിത വാസുദേവ്, ശ്രീദേവി ശ്രീകുമാർ, സുൽഫി ഷഹീദ് സംസാരിച്ചു.
മനോരമ ന്യൂസ് ലേഖകൻ ബിജു കൊപ്പം, മാതൃഭൂമി ലേഖകൻ ആർ. അനൂപ്, മംഗളം സീനിയർ റിപ്പോർട്ടർ ജി.അരുൺ, ജന്മഭൂമി ലേഖകൻ ശിവ കൈലാസ് , കലാപ്രേമി മാഹീൻ തുടങ്ങിയവർക്കും മാധ്യമ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.
