കെഎസ്ആർടിസി  ബസിൻ്റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കെഎസ്ആർടിസി ബസിൻ്റെ ഗ്ലാസ് എറിഞ്ഞ് പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ

നെടുമങ്ങാട് :കഴിഞ്ഞ 12-ാം തിയതി വൈകി 3.30 മണിയ്ക്കു നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് നിറയെ യാത്രക്കാരുമായി പോയ കെ എസ് ആർ ടി സി ബസിൻ്റെ പുറകിലെ ഗ്ലാസ് പഴകുറ്റി ഭാഗത്തു വച്ച് കല്ലുകൊണ്ട് എറിഞ്ഞു തകർത്ത കേസ്സിലെ പ്രതി അറസ്റ്റിൽ .ആനാട് കൊല്ല കുളപ്പള്ളി കിഴക്കുംകര വീട്ടിൽ സുനി എന്നു വിളിക്കുന്ന രാജേഷ് (38) നെയാണ് നെടുമങ്ങാട് പേലീസ് അറസ്റ്റ് ചെയ്തത്. . കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ പരാതിയിൽ മേൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. . നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറും എസ് ഐ സുനിൽ ഗോപിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *