നെടുമങ്ങാട് മഞ്ച പത്താംകല്ല് പാറക്കാട് തോട്ടരികത്തുവീട്ടിൽ സുബിൻ എന്ന കുട്ടായി ( 29 ) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്ട്ടംബർ 7-ാം തിയതി വൈകുന്നേരം ആറു മണിയോടുകൂടി മഞ്ച പാറക്കാട് ജംഗ്ഷന് സമീപം വച്ച് മഞ്ച സ്വദേശിയായ ശ്യാംകുമാറിനെ പാറക്കല്ല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. ശ്യാംകുമാറിൻ്റെ ബന്ധുക്കളായ സ്ത്രീകളെ ശല്യം ചെയ്തതുമായ് ബന്ധപ്പെട്ട തർക്കങ്ങൾക്കഒടുവിലാണ് ആക്രമണം നടന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ സുബിൻ സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ ശബരിമല സന്നിധാനത്തുനിന്നുമാണ് പോലീസ് പിടികൂടിയത് നെടുമങ്ങാട് എ എസ് പി രാജ് പ്രസാദ് ഐ പി എസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ സുനിൽ ഗോപി പോലീസുകാരായ രതീഷ്, രാജീവ്, ശരത്ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
