തിരുവനന്തപുരം.നെയ്യാറ്റിൻകര ആര്യൻകോട് പോലീസ് സ്റ്റേഷന് നേരേ പെട്രോൾ ബോംബ് ആക്രമണം.ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ നിറച്ച കുപ്പി കത്തിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടൊയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം കൈയിലുണ്ടായിരുന്ന ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് കത്തിച്ച് പോലീസ് സ്റ്റേഷനുള്ളിലേക്ക് എറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ തട്ടിത്തെറിക്കുകയായിരുന്നു. ജീപ്പിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. പ്രതികൾ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അത് തീപിടിച്ചിട്ടില്ല.
ആക്രമണത്തിന് പിന്നാലെ സംഘം ബൈക്കിൽ കയറി രക്ഷപ്പെട്ടു.
