കിളിമാനൂർ.കഴിഞ്ഞ മാസം നെല്ലിക്കുന്ന് മുതൽ ചെമ്പകശ്ശേരി വരെയുള്ള ഭാഗത്ത് റോഡിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തു. കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള അമ്മു ഏജൻസിയുടെ വാഹനവും ഡ്രൈവറെയുമാണ് കസ്റ്റഡിയിൽ എടുത്തത്.ദൃക്സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിലാണ് നടപടി. .
