നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്ക് കോവിഡ്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എല്ലാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ഞാന്‍ കോവിഡ് പോസിറ്റീവായി.ഞാന്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണ്.ചെറിയ പനി മാത്രമേയുള്ളൂ. മറ്റു ആരോഗ്യപ്രശ്നങ്ങളില്ല.ഈ സൗഹചര്യത്തില്‍ എനിക്ക് പറയാനുള്ളത്, എല്ലാവരും സാമൂഹ്യ അകലം പാലിക്കണം.ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിവായി നില്‍ക്കണം. നിങ്ങള്‍ സുരക്ഷിതരാകൂ.മറ്റുള്ളവരെയും സുരക്ഷിതരാക്കൂ- സുരേഷ് ഗോപി കുറിച്ചു..
