തിരുവനന്തപുരം: മെഡിക്കൽ കോളേജ് വളപ്പിൽ നിന്നും ആക്രി സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. വ്യാഴം വൈകുന്നേരം നാലരയോടെ പ്രിൻസിപ്പൽ ഓഫീസിനു സമീപത്ത് കൂട്ടിയിട്ടിരുന്ന ആക്രി സാധനങ്ങളിൽ നിന്നും പഴയ വാട്ടർ പമ്പ് രണ്ടു പേർ ചേർന്ന് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരെത്തിയപ്പോൾ ഒരാൾ ഓടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്നയാളെ പിടികൂടി മെഡിക്കൽ കോളേജ് പൊലീസിൽ ഏല്പിച്ചു.
