സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സർക്കാർ. തിയറ്ററുകളിൽ ഇനിമുതൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവിറക്കി. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവടങ്ങളിലും നൂറു ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും.നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമകൾക്കും ഇറങ്ങാനിരിക്കുന്ന സിനിമകൾക്കും ഇതൊരു ആശ്വാസമായി. സൈജു കുറുപ്പിന്റെ ‘ഉപചാരപൂർവം ഗുണ്ടാജയൻ’,അർജുൻ അശോകന്റെ ‘മെമ്പര്‍ രമേശൻ ഒൻപതാം വാർഡ്’, ഷെയ്ൻ നിഗം ചിത്രം ‘വെയിൽ’,അജിത്തിന്റെ ‘വലിമൈ’ എന്നീ ചിത്രങ്ങളാണ് നിലവിൽ തിയറ്ററുകളിൽ പ്രദര്‍ശനം തുടരുന്നത്.മമ്മൂട്ടി–അമൽ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഭീഷ്മ പർവം’, ടൊവിനോ–ആഷിഖ് അബു ടീമിന്റെ ‘നാരദൻ’ എന്നീ സിനിമകൾ മാർച്ച് 3ന് തിയറ്ററുകളിലെത്തും..
