കോവിഡ് രോഗിയെ സി എഫ് എൽ ടി   സി യിൽ മരിച്ചനിലയിൽ കണ്ടെത്തി.

കോവിഡ് രോഗിയെ സി എഫ് എൽ ടി സി യിൽ മരിച്ചനിലയിൽ കണ്ടെത്തി.

നെടുമങ്ങാട്: കോവിഡ് രോഗിയെ സി എഫ് എൽ ടി സി യിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യനാട് കുളപ്പട സ്വദേശി ജോണിനെ യാണ് ഇന്ന് രാവിലെയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.. ജനറൽ വാർഡിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചതെങ്കിലും ഒരു മുറി വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടത്തിനെ തുടർന്ന് ആശുപത്രി അധികൃതർ മുറി അനുവദിച്ചു നൽകിയിരുന്നുപ്രമേഹരോഗവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ മരിച്ച ജോണി(50)ന്റെ ബന്ധുക്കൾ പറഞ്ഞു
മൂന്ന് ദിവസമായി നെടുമങ്ങാട് റിംസ് ആശുപത്രിയിലെ സിഎഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന നേഴ്സുമാർ രാവിലെ മുറിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ജോണിനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
കാലിൽ മുറിവുമായാണ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *