..
പാറശ്ശാല: നെടുമങ്ങാട് നിന്നും കാണാതായ വൃദ്ധ ദമ്പതികളെ ട്രെയിനിൽ നിന്നും വീണ നിലയിൽ കണ്ടെത്തി. നെടുുമങ്ങാട് പുലിപ്പാറ ആർ.എസ് ഭവനിൽ ആർ.രവി. (72) ഭാര്യ കെ.ലീല (64) എന്നിവരെ 20 മുതൽ കാൺമാനില്ലായിരുന്നു. ഇന്നലെ ഉച്ചയക്ക് മൂന്നിന് പാറശാലയ്ക്കും ധനുവച്ചപുരത്തിനു ഇടയ്ക്ക് കൊറ്റാമം എന്ന സ്ഥലത്ത് വച്ച് തിരുച്ചിറ പള്ളി , കൊല്ലം ഇന്റർസിറ്റി ട്രെയിനിൽ നിന്നും വീണ നിലയിൽ കണ്ടെത്തിയത്. വിഴ്ചയിൽ ലീലയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. രവിയുടെ കാൽ ഒടിഞ്ഞ നിലയിലാണ്. ബോഗിയുടെ വാതിലിനു സമീപം നിൽക്കവെ ലീല തല കറങ്ങി വീണു . ഇതു കണ്ട് ഒപ്പം ചാടി എന്നാണ് ഭർത്താവ് പാറശ്ശാല റെയിൽവേ പോലീസിനു നൽകിയ വിശദീകരണം ‘ തമിഴ്നാട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ നാല് ദിവസം മുൻപാണ് പുലിപ്പാറയിൽ താമസിക്കുന്ന മകന്റെ വീട്ടിൽ എത്തിയത്.20-ന് വൈകിട്ട് സമീപത്ത് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് വീട്ടിിൽ നിന്നറിങ്ങിയത്. വൈകിയും കാണാതായതോടെ നടത്തിയ തിരച്ചലിൽ ഇരുവരും ഓട്ടോയിൽ നെടുമങ്ങാട് എത്തി്യതായി വിവരം ലഭിച്ചു. മൊബെൽ ഫോൺ, വസ്ത്രങ്ങൾ ഒന്നും കൊണ്ടു പോയിട്ടില്ല. തമിഴ്നാട്ടിൽ നിന്നും തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ .ചികിത്സയിലാണ്.


