പാറശ്ശാല: വീട്ടിനുള്ളിൽ കയറി പണം, വാച്ച്, മൊബൈൽ എന്നിവ മോഷണം നടത്തിയ പ്രതിയെ പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുവണ്ണാമല സ്വദേശി ‘ അരുൾ പ്രസാദ് (24) യാണ് പിടിയിലായത്. ദിവസങ്ങൾക്ക് മുൻപ് ഉച്ചക്കട പൊട്ടക്കുഴി പുത്തൻവീട്ടിൽ ആശാ കുമാരിയുടെ വീട്ടിൽ ആണ് മോഷണം നടത്തിയത്. കുറച്ചു ദിവസങ്ങളായി ഉച്ചക്കട ഭാഗത്ത് പ്രതി ജോലി ചെയ്തുവരുകയായിരുന്നു. വീടിന്റെ തുറന്നിരുന്ന വാതിൽ വഴി അകത്ത് കയറിയാണ് മോഷണം നടത്തിയത്.സംഭവ ശേഷം പ്രതി നടന്നു പോകുന്ന സിസിടിവി ദൃശ്യം സമീപത്ത് നിന്നും ലഭിച്ചിരുന്നു.’. തുടർന്ന്് നടത്തിയ അന്വേഷണത്തെ തുടർന്നാണ് തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്താൻ പോയിരുന്ന പ്രതിയെ പോലീസ് തിരികെ ഉച്ചക്കടയിൽ എത്തിയതോടെ അറസ്റ്റുചെയ്തത് ഇൻസ്പെക്ടർ .വിനു കുമാർ, എസ്.ഐ, മാരായ എസ്.എസ്.സജി., പ്രേംകുമാർ, എ.എസ്.ഐ ശിവകുമാർ , സി.പി .ഒ രഘു എന്നിവരുടെ നേതൃത്യത്തിലാണ്് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
