മാർച്ച് ഒന്ന് മുതൽ നാലു വരെ എറണാകുളത്തു വെച്ചു നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരി 21 പതാക ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങളിലും, പാർട്ടി ഓഫീസുകളിലും, വീടുകളിലും പാതകകൾ ഉയർത്തി.
അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയിലെ പുത്തൻ നട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അമ്മൻ കോവിലിൽ സിപിഐഎം ലോക്കൽ കമ്മിറ്റിഅംഗം
എസ്. പ്രവീൺ ചന്ദ്ര പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി വിഷ്ണു മോഹൻ, ആർ. മഹേഷ് എന്നിവർ പങ്കെടുത്തു.
