രാജ്യത്ത് ജൂൺ 22 മുതൽ നാലാം കോവിഡ് തരംഗത്തിനു തുടക്കം പ്രവചിച്ച് ഐഐടി കാൻപുരിലെ ഗവേഷകർ തയ്യാറാക്കിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒക്ടോബർ 24 വരെ തരംഗം നീണ്ടു നിൽക്കും.
ഓഗസ്റ്റ് 15-31 വരെയാണ് കോവിഡ് വ്യാപനം ഏറ്റവും പാരമ്യത്തിലെത്തുക. അതിനു ശേഷം തീവ്രത കുറയും.
പുതിയ വകഭേദത്തിനു സംഭവിക്കുന്ന രൂപമാറ്റം അടിസ്ഥാനപ്പെടുത്തിയാക്കും നാലാം തരംഗം സൃഷ്ടിക്കുന്ന പ്രത്യാഘാതം വിലയിരുത്താൻ.
2020 ജനുവരി 30 നാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 4.2 കോടി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5,13,756 മരണം.
