മണമ്പൂർ. പഞ്ചായത്തിലെ പ്രമുഖ സിപിഎം നേതാവ് നാസർ കിഴക്കതില്‍ സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നു. ഡി. സി. സി അംഗം കുളമുട്ടം സലിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അടൂർപ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. എം പി യിൽ നിന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് നാസർ കിഴക്കതില്‍ കോൺഗ്രസിൽ ചേർന്നു. മണ്ഡലം പ്രസിഡന്റ്പി. സജീവ്, ഹബീബ് മുഹമ്മദ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അജി. എം. സലിം, വാർഡ് മെമ്പർ ഓലീദ് തുടങ്ങിയവ പങ്കെടുത്തു. യോഗത്തിൽ ചാരിറ്റബിൾ സൊസൈറ്റി വക വിവാഹധന സഹായവും, ചികിത്സധന സഹായവും അടൂർ പ്രകാശ് എം പി. വിതരണം ചെയ്തു. ഈ മേഖലകളിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.എസ്. യു കാർക്ക് സ്വീകരണം നൽകി.


